മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബൻ’ ജാപ്പാനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ജനുവരി 17ന് ജാപ്പനീസ് ഭാഷയിൽ ചിത്രം മൊഴിമാറ്റി പുറത്തിറക്കാനാണ് തീരുമാനം. സിനിമയുടെ ജപ്പാനീസ് പോസ്റ്ററിനൊപ്പമാണ് ലിജോ ഇക്കാര്യം അറിയിച്ചത്.
മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബൻ. എന്നാൽ തിയറ്ററുകളിൽ വേണ്ട രീതിയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജന്, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.